റെയില്‍വേ നീന്തല്‍മത്സരങ്ങള്‍ ആരംഭിച്ചു
Posted on: 25 Aug 2015
തിരുവനന്തപുരം: റെയില്‍വേ അക്വാട്ടിക്ക് മത്സരങ്ങള്‍ക്ക് കഴക്കൂട്ടം എല്‍.എന്‍.സി.പി.യില്‍ തുടക്കമായി. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി മുഖ്യാതിഥിയായിരുന്നു.
സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്.രാജീവ്, ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ അനന്തരാമന്, ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്പേയി എന്നിവര്‍ സന്നിഹിതരായിരുന്നു.