കൃഷി ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന്
Posted on: 25 Aug 2015
പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവനുവേണ്ടി നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിടം ചൊവ്വാഴ്ച കൃഷിമന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലുമണിക്ക് പാലോട് കെ.എസ്.ആര്.ടി.സി. ബസ്സ് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന പരിപാടിയില്‍ കോലിയക്കോട് എന്‍.കൃഷ്ണന് നായര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.