ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യം നല്കി പോലീസിന്റെ ഓണാഘോഷം
Posted on: 25 Aug 2015
വിതുര: നൂറോളം ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യം നല്കി വിതുര സ്റ്റേഷനിലെ പോലീസുകാര്‍ ഓണം ആഘോഷിച്ചു. വിതുര പഞ്ചായത്തിലെ വയലിപ്പുല്ല്, പൊടിയക്കാല, മൊട്ടമൂട്, ചെമ്പിക്കുന്ന്, ചെമ്മാന്കാല എന്നീ ഊരുകളില്‍ ചെന്നാണ് പോലീസുകാര്‍ ധാന്യവിതരണം നടത്തിയത്. എസ്.ഐ. വി.ബൈജു, ജനമൈത്രി ഓഫീസര്‍ നിസ്സാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.