വോളിബോള്‍ ടൂര്‍ണമെന്റ്
Posted on: 25 Aug 2015
വെമ്പായം: ചിറത്തലയ്ക്കല്‍ വി.പി.എസ്.സി. ക്ലബ് ഓണാഘോഷവും വോളിബോള്‍ ടൂര്‍ണമെന്റും 28, 29, 30 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്നു. 29ന് വൈകുന്നേരം അഞ്ചുമണിക്ക് വോളിബോള്‍ ടൂര്‍ണമെന്റ് സാംസ്കാരികസമ്മേളനവും ചിറത്തലയ്ക്കല്‍ വി.പി.എസ്.സി. ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ. എ.സമ്പത്ത് എം.പി. വിശിഷ്ടാതിഥിയാകും.