തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല: അഴൂരില്‍ പ്രതിഷേധം
Posted on: 25 Aug 2015
ചിറയിന്‍കീഴ്: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ വേതനം നല്‍കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് പെരുങ്ങുഴിയില്‍ തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് അഡ്വ.എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തുക അനുവദിക്കുകയും പഞ്ചായത്തിന്റെ അക്കൗണ്ടില്‍ പണം എത്തിയിട്ടും അധികൃതര്‍ വേതനം നല്‍കുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ആറ്റിങ്ങല്‍ സുരേഷ്, ജി.സുരേന്ദ്രന്, അഴൂര്‍ വിജയന്, സജിത് മുട്ടപ്പലം, എ.ആര്.നിസാര്‍, അജു കൊച്ചാലുംമൂട് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.