ഓണാഘോഷം
Posted on: 25 Aug 2015
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് എന്‍.എസ്.എസ് കരയോഗം ഓണാഘോഷത്തിന്റെയും വനിതാ സ്വയംസഹായ സംഘങ്ങള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ ഉദ്ഘാടനവും കരയോഗം പ്രസിഡന്റ് അഡ്വ.വെണ്‍കുളം ജയകുമാര്‍ നിര്‍വഹിച്ചു. സെക്രട്ടറി വി.രവീന്ദ്രന്‍നായര്‍ പതാക ഉയര്‍ത്തി. ആര്.കെ പിള്ള, പി.വസന്തകുമാരി, ജെ.രാജമ്മ, മാധവന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗണേശോത്സവ ഘോഷയാത്ര
ചിറയിന്‍കീഴ്: ഗണേശോത്സവ ട്രസ്റ്റിന്റെ ഗണേശോത്സവ ഘോഷയാത്ര 25ന് രാവിലെ 10ന് ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ നിന്ന് തുടങ്ങും. ശംഖുംമുഖത്ത് സമാപിക്കും.
തൊഴില്‍രഹിത വേതനം
ചിറയിന്‍കീഴ്: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം
25,26 തീയതികളില്‍ വിതരണം ചെയ്യും.
കേളേശ്വരം റസിഡന്റ്സ് അസോസിയേഷന്
ചിറയിന്‍കീഴ്: കേളേശ്വരം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം ആഗസ്ത് 27, 28 തീയതികളില്‍ നടക്കും. 27ന് 6.40ന് ഘോഷയാത്ര, തിരുവോണത്തിന് രാവിലെ അത്തപ്പൂക്കള മത്സരം.