കര്‍ഷക കൂട്ടായ്മയും ഓണക്കിറ്റ് വിതരണവും

Posted on: 25 Aug 2015



കിളിമാനൂര്‍: കര്‍ഷക കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ കര്‍ഷക കൂട്ടായ്മയും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ് ഉദ്ഘാടനംചെയ്തു. ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുക, അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിക്കുക, കാര്‍ഷികവിളകളുടെ വിലയിടിവിനെതിരെയും ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംഘടിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.
കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമണ്‍ എസ്. മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍.എസ്.അനില്‍, എ.ഇബ്രാഹിംകുട്ടി, ജോണ്‍ വിഘ്‌നേഷ്, തുലയില്‍ ശശി, ഡി.കൃഷ്ണന്‍, പി.സൊണാള്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram