നിയമസഭ അങ്കണത്തില്‍ ഓണന്യായവില വിപണന കേന്ദ്രം തുറന്നു
Posted on: 25 Aug 2015
നേമം : നിയമസഭ അങ്കണത്തില്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന് കേരളയും പള്ളിച്ചലിലെ കര്‍ഷക കൂട്ടായ്മ സംഘമൈത്രിയും സംയുക്തമായി ഓണ ന്യായവില പഴം-പച്ചക്കറി വിപണനകേന്ദ്രം തുറന്നു. സ്പീക്കര്‍ എന്‍.ശക്തന് നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരന്‍ നേന്ത്രക്കുല നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യമായാണ് നിയമസഭ അങ്കണത്തില്‍ വിപണന കേന്ദ്രം തുറക്കുന്നത്.
സംഘമൈത്രിയിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച നാടന്‍ ജൈവ പച്ചക്കറികളും പഴങ്ങളും ഉപ്പേരി, കായവറുത്തത് എന്നിവയും രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വാങ്ങാം. ഓണം കഴിഞ്ഞും വിപണനകേന്ദ്രം പ്രവര്‍ത്തിപ്പിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന് സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.പ്രതാപന്, സംഘമൈത്രി ചെയര്മാന് ആര്.ബാലചന്ദ്രന്‍നായര്‍, എം.പി.അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.