പെന്തക്കോസ്ത് മീഡിയ ഫെസ്റ്റ്‌

Posted on: 25 Aug 2015



തിരുവനന്തപുരം: പെന്തക്കോസ്ത് ഐക്യവേദിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ടൗണ്‍ഹാളില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതല്‍ മീഡിയാ ഫെസ്റ്റ് നടക്കും. മീഡിയാ ചെയര്‍മാന്‍ പാസ്റ്റര്‍ രാജന്‍ മൈക്കിളിന്റെ അധ്യക്ഷതയില്‍ ആര്‍.ശെല്‍വരാജ് എം.എല്‍.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശബരീനാഥന്‍ എം.എല്‍.എ., പാസ്റ്റര്‍മാരായ നേശമണി, കുറ്റിച്ചല്‍ കുട്ടപ്പന്‍, പേരൂര്‍ക്കട അജയകുമാര്‍, ഡോ. എന്‍.എസ്.സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
യോഗാനന്തരം ജയ് മസ്സി ടീമിന്റെയും എ.എഫ്.സി. യൂത്ത് വിങ്ങിന്റെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram