മത്സരങ്ങളും സദ്യയുമായി പദ്മനാഭപുരം കൊട്ടരത്തില്‍ ഓണാഘോഷം
Posted on: 25 Aug 2015
തക്കല: അവധിദിവസമായ തിങ്കളാഴ്ച പദ്മനാഭപുരം കൊട്ടാരത്തിലെ ജീവനക്കാര്‍ ഓണം ആഘോഷിച്ചു. രാവിലെ മുതല്‍ കൊട്ടാരവളപ്പില്‍ കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഭരതനാട്യം, തിരുവാതിരകളി, കവിതചൊല്ലല്‍ തുടങ്ങിയ കലാമത്സരങ്ങളിലും വടംവലി, സുന്ദരിക്ക് പൊട്ടുതുടങ്ങിയ മത്സരങ്ങളിലും ജീവനക്കാര്‍ പങ്കാളികളായി.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി 26 മുതല്‍ 29 വരെ കൊട്ടാരത്തില്‍ വൈദ്യുതിയലങ്കാരം ഏര്‍പ്പെടുത്തും. അന്നേ ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കും.