കാറും കെ.എസ്.ആര്.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
Posted on: 25 Aug 2015
ആറ്റിങ്ങല്‍: കാറും കെ.എസ്.ആര്.ടി.സി. ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കേശവദാസപുരം സ്വദേശികളായ രാധാകൃഷ്ണന്‍നായര്‍ !(62), രവീന്ദ്രന്‍പിള്ള (71) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും വലിയകുന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആറ്റിങ്ങല്‍ സി.എസ്.ഐ. ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് ആറ്റിങ്ങലേക്ക് വന്ന കാറും എതിര് ദിശയില്‍ പോയ കെ.എസ്.ആര്.ടി.സി. ബസും കൂട്ടിയിടിക്കുകയായിരുന്നു. ഏതാനും ബസ് യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു.