കരിക്കകത്തുനിന്ന് നെയ്യാറ്റിന്‍കരയ്ക്ക് ബസ് സര്‍വീസ്
Posted on: 25 Aug 2015
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. അഡ്വ. എം.എ.വാഹിദ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അശോക് കുമാര്‍, തുളസീധരന്‍, സുരേഷ്ബാബു, ഹരിദാസ്, എം.രാജേന്ദ്രന്, ഷാംജി സതീഷ്, ശ്രീവരാഹം വിജയകുമാര്‍ എന്നിവരും കെ.എസ്.ആര്.ടി.സി. ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ബസ്, കാഞ്ഞിരംകുളം, കരിച്ചല്‍ ശ്രീദേവിക്ഷേത്രം, ചപ്പാത്ത്, വിഴിഞ്ഞം, ബൈപ്പാസ്, കിഴക്കേക്കോട്ട, ചാക്ക വഴി കരിക്കകത്ത് രാവിലെ 8 മണിക്ക് എത്തും. രാവിലെ 8.15നും വൈകീട്ട് 6 മണിക്കും കരിക്കകത്തുനിന്ന് നെയ്യാറ്റിന്‍കരയ്ക്കും ഉച്ചകഴിഞ്ഞ് 3.40ന് കരിക്കകത്തേക്കും സര്‍വീസുണ്ട്.