എസ്.വൈ.എസ്. സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നാളെ
Posted on: 25 Aug 2015
തിരുവനന്തപുരം: എസ്.വൈ.എസ്. സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു. റീജണല്‍ കാന്‍സര്‍ സെന്ററിന് സമീപം ആരംഭിക്കുന്ന കേന്ദ്രത്തില്‍ 300 പേര്‍ക്കുള്ള താമസസൗകര്യവും ആയിരം പേര്‍ക്കുള്ള ഭക്ഷണവും ലഭ്യമാക്കുമെന്ന് എസ്.വൈ.എസ്. ഭാരവാഹികള്‍ അറിയിച്ചു.
പ്രസ് ക്ലബില്‍ നടക്കുന്ന ശിലാസ്ഥാപന സമ്മേളനത്തില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, വി.എസ്.ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ. മാരായ കെ.മുരളീധരന്, വി.ശിവന്‍കുട്ടി, ഡോ.കെ.ടി ജലീല്‍, എം.എ.വാഹിദ്, സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ നേമം സിദ്ദീഖ് സഖാഫി, കെ.എം.ഹാഷിം മുസ്ലിയാര് എന്നിവര്‍ പങ്കെടുത്തു.