ഗണേശോത്സവഘോഷയാത്ര: ഇന്ന് ഗതാഗത ക്രമീകരണം
Posted on: 25 Aug 2015
തിരുവനന്തപുരം: ഗണേശോത്സവ ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കര ഭാഗത്ത് നിന്ന് എത്തുന്ന ഫ്ളോട്ടുകള്‍ പുതിയ തകരപ്പറമ്പ് ൈഫ്ലഓവര്‍ വഴി പത്മവിലാസം റോഡ് വഴി എം.ജി. റോഡില്‍ എത്തണം. വിഴിഞ്ഞം ഭാഗത്ത് നിന്നുള്ള ഫ്ളോട്ടുകള്‍ ഈഞ്ചയ്ക്കല്‍, പടിഞ്ഞാറേക്കോട്ട, എസ്.പി. ഫോര്‍ട്ട്, പത്മവിലാസം റോഡ് വഴി പഴവങ്ങാടി ജങ്ഷനിലെത്തണം. ആറ്റിങ്ങല്‍ ഭാഗത്തെ ഫ്ളോട്ടുകള്‍ ഈഞ്ചയ്ക്കല്‍ പടിഞ്ഞാറെക്കോട്ട, എസ്.പി.ഫോര്‍ട്ട്, പത്മവിലാസം റോഡ് വഴിയാണ് പഴവങ്ങാടിയില്‍ എത്തേണ്ടത്. നെടുമങ്ങാട് നിന്നുള്ള ഫ്ളോട്ടുകള്‍ തമ്പാനൂര്‍, ഓവര്‍ബ്രിഡ്ജ്, ഗണപതികോവില്‍ വഴി വെട്ടിമുറിച്ചകോട്ട കടന്ന് പത്മവിലാസം റോഡിലൂടെ പഴവങ്ങാടി ജങ്ഷനില്‍ എത്തണം.
കിഴക്കേക്കോട്ട റോഡിലെ പടിഞ്ഞാറെ ട്രാക്ക് മുഴുവന്‍ ഘോഷയാത്രക്കാര്‍ അണിനിരക്കുന്നതിനാല്‍ പടിഞ്ഞാറെ ട്രാക്ക് വഴി വാഹനങ്ങള്‍ കടത്തിവിടില്ല. കിഴക്കേക്കോട്ടയില്‍ നിന്നും ആരംഭിക്കുന്ന എല്ലാ കെ.എസ്.ആര്.ടി.സി. സര്‍വീസുകളും അട്ടക്കുളങ്ങര ഭാഗത്ത് നിന്ന് തിരിഞ്ഞ് കിള്ളിപ്പാലത്ത് എത്തണം. അവിടെ നിന്നും എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് പോകണം. മണക്കാട്, അട്ടക്കുളങ്ങര, കൊത്തളം ഭാഗത്ത് നിന്നും കിഴക്കേക്കോട്ടയിലെത്തേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം ഭാഗത്തേയ്ക്ക് പോകണം. കിള്ളിപ്പാലത്ത് നിന്നും കിഴക്കേക്കോട്ട ഭാഗത്തെത്തേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര എത്തി തിരിഞ്ഞുപോകണം.
ഈഞ്ചയ്ക്കല്‍ ഭാഗത്ത് നിന്ന് കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് എത്തിച്ചേരേണ്ട വാഹനങ്ങളെ പടിഞ്ഞാറെക്കോട്ട ഭാഗത്ത് നിന്നും തിരിഞ്ഞ് പുതിയ തകരപ്പറമ്പ് ഫൈ്ലൂഓവര് വഴി തിരിഞ്ഞുപോകണം. എം.ജി. റോഡില്‍ നിന്നും തമ്പാനൂര്‍ ഭാഗത്ത് നിന്നും കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ കിഴക്കേ ട്രാക്ക് വഴി സാധാരണരീതിയില്‍ പോകാവുന്നതാണ്.
ഘോഷയാത്ര സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നതിനാല്‍ ഹെവിവാഹനങ്ങളെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വെട്ടിമുറിച്ച കോട്ട, മിത്രാനന്ദപുരം, എസ്.പി.ഫോര്‍ട്ട് ഭാഗങ്ങള്‍ മുഴുവന്‍ ഘോഷയാത്ര വാഹനങ്ങള്‍ അണിനിരക്കുന്നതിനാല്‍ വെട്ടിമുറിച്ച കോട്ടയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.