ഓണച്ചന്ത തുടങ്ങി
Posted on: 25 Aug 2015
തിരുവനന്തപുരം: കുടുംബശ്രീയുടെ ജില്ലാ ഓണച്ചന്ത പാപ്പനംകോട് എന്‍ജിനിയറിങ് കോളേജില്‍ ആരംഭിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശ്രീ ചിത്തിരതിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പല്‍ ഷാജി സേനാധിപന് അധ്യക്ഷനായി.
ജൈവപച്ചക്കറികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ ഉത്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭിക്കും. 26ന് സമാപിക്കും.