കെ.എസ്.ആര്.ടി.സി. ബസ്സുകളിലെ ജി.പി.എസ്. സംവിധാനം ഉദ്ഘാടനം ഇന്ന്
Posted on: 25 Aug 2015
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസ്സുകളിലെ ജി.പി.എസ്. സംവിധാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. കെ.ചന്ദ്രിക, ശശിതരൂര്‍ എം.പി., കൗണ്‍സിലര്‍ ഹരികുമാര്‍, കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ പ്രസന്ന കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.