സ്‌കൂളുകളില്‍ ഓണാഘോഷം നടത്തി

Posted on: 25 Aug 2015



വെള്ളറട: മലയോരമേഖലയിലെ സ്‌കൂളുകളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. അത്തപൂക്കളമൊരുക്കിയും, സദ്യവിളമ്പിയും, പുലിക്കളിയും, മറ്റ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചുമാണ് ഇക്കുറി ഓണത്തെ വരവേറ്റത്.
വെള്ളറട ശ്രീശങ്കരവിദ്യാലയത്തില്‍ ഓണാഘോഷം സാമൂഹ്യസമരസതാദിനമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് ഡോ. പി.ജെ.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ഇ.ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി കെ.മോഹന്‍കുമാര്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, വിനയകുമാര്‍, ജി.കെ.സുരേഷ്, പ്രിന്‍സിപ്പല്‍ ജി.ദാമോദരന്‍പിള്ള, സന്തോഷ്‌കുമാര്‍, ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മത്സരവിജയികള്‍ക്ക് സമ്മാനവും വിതരണംചെയ്തു.
കുന്നത്തുകാല്‍ ശ്രീചിത്തിരതിരുന്നാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഓണാഘോഷപരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി.ലൈല ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടി.വിനോദ്, മാനേജര്‍ ടി.സതീഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.പുഷ്പവല്ലി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 50 നിര്‍ധനര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ ഹൗസുകളിലെ വിദ്യാര്‍ഥികളുടെ മത്സരവും നടന്നു.
ആനാവൂര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആഘോഷങ്ങള്‍ പ്രിന്‍സിപ്പല്‍ പി.കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജി.മോഹനന്‍ അധ്യക്ഷനായി. സീരിയല്‍താരം ഷിബുലവാന്‍, ഹെഡ്മിസ്ട്രസ് എസ്.കുമാരിഗീത, അനിലകുമാരി, അഡ്വ. ഡി.വേലായുധന്‍ നായര്‍, സജി, റോബര്‍ട്ട്ദാസ് സോമശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂളിലെ എന്‍.എസ്.എസ്. യുണിറ്റ് തിരഞ്ഞെടുത്തവര്‍ക്കുള്ള ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു.
വെള്ളറട വി.പി.എം.എച്ച്.എസ്.എസ്സിലെ ഓണാഘോഷപരിപാടികള്‍ സ്‌കൂള്‍ മാനേജര്‍ ബൈജുപണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഉമാദേവി അധ്യക്ഷയായി. പി.ടി.ഐ. പ്രസിഡന്റ് ഷാഹീര്‍, സ്റ്റാഫ്‌സെക്രട്ടറി ചിത്രന്‍, ജയലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram