പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിയില്‍

Posted on: 24 Aug 2015



വിഴിഞ്ഞം: പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ട്രോളിങ് ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയില്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലത്തുനിന്നുള്ള ട്രോളിങ് ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളെയും പിടികൂടിയ മത്സ്യമുള്‍പ്പടെ ബോട്ടിനെയും രാത്രി വൈകി വിഴിഞ്ഞം വാര്‍ഫിലെത്തിച്ചു.

More Citizen News - Thiruvananthapuram