സായാഹ്ന ധര്‍ണ

Posted on: 24 Aug 2015



കാട്ടാക്കട: തകര്‍ന്നു കിടക്കുന്ന കാട്ടാക്കട-പേയാട് റോഡ് ഉള്‍പ്പെടെയുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കാട്ടാക്കടയിലും കിള്ളിയിലും സായാഹ്ന ധര്‍ണ നടത്തി. ഡോ. ടി.എന്‍.സീമ എം.പി. ഉദ്ഘാടനം ചെയ്തു. മംഗലയ്ക്കല്‍ ശശി അധ്യക്ഷന്‍ ആയിരുന്നു. കിള്ളിയില്‍ ഏരിയ സെക്രട്ടറി ഐ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷന്‍ ആയിരുന്നു. ജി.സ്റ്റീഫന്‍, വിജയ കുമാര്‍, പി.എസ്.പ്രഷീദ്, ജനാര്‍ദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram