റബ്ബര്‍ഷീറ്റ് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 24 Aug 2015
ആര്യനാട്: പറണ്ടോട് പുത്തന്‍ ബംഗ്ലാവില്‍ അബ്ദുള്‍ കരീമിന്റെ വീട്ടില്‍നിന്ന് റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ച് കൊണ്ടുപോകവേ പ്രതികള്‍ പോലീസ് പിടിയിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പറണ്ടോട് മുട്ടിക്കാവ് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് റാഫി (41), പള്ളിവേട്ട കൈതംകുന്ന് വെട്ടയില്‍ വീട്ടില്‍ സലീം (42) എന്നിവരാണ് കാഞ്ഞിരംമൂടിന് സമീപം നൈറ്റ് പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.