ഓടകള്‍ മൂടാന്‍ നടപടിയില്ലെന്ന് ആക്ഷേപം
Posted on: 24 Aug 2015
കല്ലമ്പലം: നാവായിക്കുളം- കാട്ടുപുതുശേരി റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഓട നിര്‍മ്മാണവും അനുബന്ധസ്ലാമ്പുകളുടെ പണിയും പൂര്‍ത്തിയായിട്ടും ഓടകള്‍ മൂടാന്‍ നടപടിയില്ലെന്ന് ജനങ്ങള്‍ക്ക് പരാതി. റോഡിന്റെ വശങ്ങളില് നിന്നും രണ്ടടിയോളം താഴ്ചയില്‍ മണ്ണെടുത്തിരുന്നു. ഇതോടൊപ്പം ഓടകള്‍ കൂടി നിര്‍മ്മിച്ചതോടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നതിന് കഴിയുന്നില്ല. ഓടകളും സ്ലാബുകളും പൂര്‍ത്തിയായതിനാല്‍ അടിയന്തരമായി സ്ലാബുകളിട്ട് ഓട മൂടണമെന്നും മണ്ണ് മാറ്റിയഭാഗം നികത്തി സഞ്ചാരയോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാണ്.