മോട്ടിേവഷന് ക്ലാസ്
Posted on: 24 Aug 2015
കല്ലമ്പലം: സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന സ്കൂള്‍ കുട്ടികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി കെ.ആര്.ജി.എസ്. സിവില്‍ സര്‍വീസ് അക്കാഡമി കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടന്നു. വി.എച്ച്.എസ്.ഇ. ലക്ചറര്‍ ബി.രാജാ ലാല്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ അജിത്കുമാര്‍ രാമസ്വാമി ക്ലാസുകള്‍ നയിച്ചു. മത്സരപരീക്ഷാ വിദഗ്ദ്ധന് രാജ് ആറ്റിങ്ങല്‍ നന്ദി പറഞ്ഞു.