വീട് കത്തിച്ച ആളെ അറസ്റ്റ് ചെയ്തു

Posted on: 24 Aug 2015



കാഞ്ഞിരംകുളം: അയല്‍വാസിയുടെ വീട് കത്തിച്ച സംഭവത്തില്‍ കാഞ്ഞിരംകുളം രവിനഗര്‍ കോളനിയില്‍ ബിനു(30)വിനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോളനിയിലെ ശശിയുടെ വീടിനാണ് ഇയാള്‍ ശനിയാഴ്ച ഉച്ചയോടെ തീകൊളുത്തിയത്. വീട് കത്തിനശിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram