ഓണാഘോഷങ്ങള്‍ തുടങ്ങി
Posted on: 24 Aug 2015
നിലമാമൂട്: കാരക്കോണം യുവജനസമാജത്തിന്റെ 60-ാംവാര്‍ഷികം 'ശ്രാവണസന്ധ്യ-2015' ഉം ഓണാഘോഷത്തിന്റെ പതാകയുയര്‍ത്തലും പാറശ്ശാല സി.ഐ. ചന്ദ്രകുമാര്‍ നിര്‍വഹിച്ചു. വെള്ളിയാഴ്ച മുതല്‍ വിവിധ കലാകായിക സാഹിത്യ മത്സരങ്ങള്‍ നടത്തും.
28ന് രാവിലെ ഏഴിന് അത്തപ്പൂവിടല്‍ മത്സരം, വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം കാരക്കോണം ഗോപന്റെ അധ്യക്ഷതയില്‍ എ.ടി. ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സഹകരണ ഓംബുഡ്സ്മാന് അഡ്വ. എ.മോഹന്‍ദാസ്, ആനാവൂര്‍ നാഗപ്പന്, തമിഴ്നാട് മുന്‍മന്ത്രി രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിക്കും. രാത്രി 10.30 മുതല്‍ ഗാനമേള.