അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു

Posted on: 24 Aug 2015



തിരുവനന്തപുരം: ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ ആഭിമുഖ്യത്തില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ മുഖ്യാതിഥിയായി. ഈശ വിശ്വവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്വാമി ഈശ, ജി.ശേഖരന്‍നായര്‍, ഡോ. എ.സുകുമാരന്‍ നായര്‍, ഡോ. എം.ആര്‍.തമ്പാന്‍, അഡ്വ. പുഞ്ചക്കരി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram