മദ്യവില്പന നടത്തിയയാള്‍ അറസ്റ്റിലായി

Posted on: 24 Aug 2015



നെയ്യാറ്റിന്‍കര: വിദേശമദ്യം ചില്ലറവില്പന നടത്തിയയാള്‍ പോലീസ് പിടിയിലായി. നടൂര്‍ക്കൊല്ല, കണ്ണങ്കുഴി മഞ്ചാരിവിള വീട്ടില്‍ വിജയ (55) നെയാണ് മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണങ്കുഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യക്കച്ചവടം നടത്തുന്നതിനിടെ മാരായമുട്ടം എസ്.ഐ. പ്രവീണും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അഞ്ചര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram