ഓണാഘോഷം സംഘടിപ്പിച്ചു
Posted on: 24 Aug 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കോടതിയിലെ ജൂനിയര്‍ അഭിഭാഷകരുടെ സൗഹൃദയ കൂട്ടായ്മയായ ജൂനിയര്‍ അഡ്വക്കേറ്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജെ.ആര്.സാനുദാസ്, എം.ജോസഫ്, എസ്.എസ്.ഷാജി, എന്‍.സുരേഷ്കുമാര്‍, ജയകുമാര്‍, ജാഷര്‍ ദാനിയേല്‍, എ.എസ്.ശരത്, എ.കെ.ആഷിര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എല്‍.ജിജിത് അധ്യക്ഷനായി. നെയ്യാറ്റിന്‍കര ബാലികാ സദനത്തിലെ കുട്ടികള്‍ക്ക് ഓണക്കോടി വിതരണവും ഓണസദ്യയും ഉണ്ടായിരുന്നു.
അതിയന്നൂര്‍ പഞ്ചായത്തിലെ ഭാസ്കര്‍ നഗര്‍ വാര്‍ഡിലെ ഹരിത കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം പ്രസിഡന്റ് എ.പി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാര്‍ അധ്യക്ഷനായി.
എസ്.വിജയകുമാര്‍, ബീന, ജെ.ലീല, ശശികല, ലതകുമാരി, ഹരിത, തുളസി, ബീന എന്നിവര്‍ പങ്കെടുത്തു. അത്തപ്പൂ മത്സരം, കലാപരിപാടികള്‍, ബോണസ്, ഓണപ്പുടവ വിതരണം എന്നിവ ഉണ്ടായിരുന്നു.
വെണ്‍പകല്‍ ഗവ. എല്‍.പി.ബി.എസ്സിലെ ഓണാഘോഷം കൊടങ്ങാവിള വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍.സന്ധ്യ അധ്യക്ഷയായി.
പ്രഥമാധ്യാപകന് മോഹന്‍രാജ്, നന്ദകുമാര്‍, ലിഷ, ദിവ്യ, കെ.ഗിരിജ, എ.എല്‍.പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു. അത്തപ്പൂവിടല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു