സ്വദേശാഭിമാനി ജേണലിസ്റ്റ്ഫോറം ഓണം ആഘോഷിച്ചു
Posted on: 24 Aug 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറവും പ്രസ് ക്ലബ്ബും ഓണാഘോഷം നടത്തി. ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്മാന് എസ്.എസ്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറം വൈസ് പ്രസിഡന്റ് വി.ഹരിദാസ് അധ്യക്ഷനായി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്. സുരേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കവി ബിജു ബാലകൃഷ്ണന് ഓണസന്ദേശം നല്കി. ബാലരാമപുരം എസ്.ഐ. വിജയകുമാര്‍, ഫോറം സെക്രട്ടറി അജി ബുധനൂര്‍, ഗിരീഷ് പരുത്തിമഠം, റെജി എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.