ഭാരവാഹികള്‍
Posted on: 23 Aug 2015
നെടുമങ്ങാട് : ആട്ടുകാല്‍ നവഭാവന ആര്‍ട്സ് ക്ലബ്ബിന്റെ ഭാരവാഹികളായി കെ.സുരേന്ദ്രന്‍നായര്‍ (പ്രസി.), ഡി.രാജന് (വൈസ് പ്രസി.), തന്‍സീര്‍ എം. (സെക്ര.), എം.വിമല്‍ (ജോ.സെക്ര.), കെ.സതീശന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
നിയമ ബോധവത്കരണ ക്ലാസ്
നെടുമങ്ങാട് : താലൂക്ക് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും നെടുമങ്ങാട് ബാര്‍ അസോസിയേഷനും സ്കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന നിയമ ബോധവത്കരണ ക്ലാസിന്റെ താലൂക്ക്തല ഉദ്ഘാടനം വട്ടപ്പാറ ലൂര്‍ദ്ദ് മൗണ്ട് സ്കൂളില്‍ കുടുംബകോടതി ജഡ്ജി എന്‍.രവി നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് കോലിയക്കോട് മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ.കെ.ഉവൈസ്ഖാന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.വി.തോമസ്, അഡ്വ.എസ്.ശ്രീലാല്‍, എ.കെ.ഷാജഹാന് എന്നിവര്‍ സംസാരിച്ചു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
നെടുമങ്ങാട്: നഗരസഭ ഇടമല വാര്‍ഡില്‍ ആരംഭിച്ച പാറമുകള്‍ കുടിവെള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്സണ്‍ ലേഖസുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആര്.ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മന്നൂര്‍ക്കോണം രാജേന്ദ്രന്, സുഭാഷിണി എന്നിവര്‍ സംസാരിച്ചു.
റോഡിന് നടുവിലെ മത്സ്യക്കച്ചവടം അരുവിക്കര യാത്ര മുടക്കുന്നു
നെടുമങ്ങാട്: നെടുമങ്ങാട് മാര്‍ക്കറ്റിലെ മത്സ്യ മൊത്തവ്യാപാരം മഞ്ച-അരുവിക്കര റോഡില്‍ നടത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പുലര്‍ച്ചെ മുതല്‍ മഞ്ച റോഡ് ൈകേയറി വലിയ ലോറികള്‍ നിറുത്തി നടത്തുന്ന മൊത്തവ്യാപാരം കാരണം അരുവിക്കര റോഡിലേയ്ക്ക് കാല്‍നടയാത്ര പോലും ദുഷ്കരമായി. ഇരിഞ്ചയത്ത് ആധുനിക സൗകര്യങ്ങളുള്ള മത്സ്യ മൊത്തവ്യാപാര കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും റോഡില്‍ കച്ചവടം നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിന് നഗരസഭ കൂട്ടുനില്ക്കുന്നതായാണ് പരാതി. മഞ്ച റോഡിലെ മത്സ്യക്കച്ചവടം അവസാനിപ്പിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് മഞ്ച റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.