അനുസ്മരണയോഗം
Posted on: 23 Aug 2015
വിതുര: ദേവിയോട് ഭദ്രകാളിക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ 26 ന് തുടങ്ങി 27 ന് സമാപിക്കുമെന്ന് ക്ഷേത്രകാര്യദര്‍ശി അഡ്വ. കൃഷ്ണപിള്ള അറിയിച്ചു. 26 ന് രാവിലെ 8 ന് സമൂഹപൊങ്കാല, 10.30 നും 12 നും മദ്ധ്യേ ഘോരകാളി പ്രതിഷ്ഠ, 12.30 ന് സമൂഹസദ്യ. 27 ന് രാവിലെ 9 നും 10.30 നും മദ്ധ്യേ അഷ്ടനാഗ പ്രതിഷ്ഠ, 12.30 ന് സമൂഹസദ്യ.
വിതുര: വിതുരയില്‍ ആദ്യമായി റസിഡന്റ്സ് അസോസിയേഷന് തുടങ്ങിയ എസ്.ബി.ടി. മുന്‍ മാനേജര്‍ കെ. അപ്പുക്കുട്ടന് നായരുടെ ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണയോഗം നടത്തി. കൊപ്പം മൈത്രി പ്രസിഡന്റ് ബി.എസ്. നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, ബി. കൃഷ്ണന് നായര്‍, ജനാര്ദ്ദനന് കോക്കാട്, എം. ശ്രീധരന് നായര്‍, എം. ഷിഹാബ്ദീന്‍, എന്‍. സുദര്ശനന്, എല്‍. ഗിരിജാകുമാരി, സോമന് എന്നിവര്‍ സംസാരിച്ചു.