കരകുളം ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കൈമാറി
Posted on: 23 Aug 2015
നെടുമങ്ങാട് : കരകുളം ഗ്രാമപ്പഞ്ചായത്തിന് മികച്ച സേവന ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര സര്ട്ടിഫിക്കേഷന് (ഐ.എസ്.ഒ 9001-2008) കൈമാറ്റവും ഐ.എസ്.ഒ. സര്‍ട്ടിഫൈഡ് പഞ്ചായത്ത് എന്ന പ്രഖ്യാപനവും ഡോ.എ.സമ്പത്ത് എം.പി. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വട്ടപ്പാറ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പിന്റെയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന പത്താംക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടറിന്റെയും വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന് വിതരണം ചെയ്തു. വി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.എല്‍.സുധര്‍മ്മ, എസ്.എസ്.രാജലാല്‍, വി.അജിതകുമാരി, പി.വിജയകുമാര്‍, ആര്.ശശികലദേവി, ടി.സുനില്‍കുമാര്‍, രാജപ്പന്‍നായര്‍, അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ സംസാരിച്ചു.