വയലാര്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

Posted on: 23 Aug 2015



പോത്തന്‍കോട്: കല്ലുവിള വയലാര്‍ സാംസ്‌കാരിക വേദിയുടെ പുതുതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഡോ. എ.സമ്പത്ത്.എം.പി ഉദ്ഘാടനം ചെയ്തു. എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍ അദ്ധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം സതീശന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം വിമല്‍കുമാര്‍, വി.ആര്‍.ജ്യോതിഷ്, എം.ബാലമുരളി, എസ്.രാധാദേവി, ടി.ആര്‍.അനില്‍കുമാര്‍, രവീന്ദ്രന്‍ നായര്‍, അരുണ്‍, വൈശാഖ്, സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram