ഓണാഘോഷം

Posted on: 23 Aug 2015



കല്ലമ്പലം: തേവലക്കാട് എസ്.എന്‍.യു.പി. സ്‌കൂളില്‍ ഓണാഘോഷം പള്ളിപ്പുറം സി.ആര്‍.പി.എഫ്.സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് എറിക് ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം രേണുക സജീവ് അധ്യക്ഷയായി. തുടര്‍ന്ന് കുട്ടികളുടെ അത്തപ്പൂക്കള മത്സരം, കസേരകളി, കബഡി, വടംവലി തുടങ്ങിയവ അരങ്ങേറി. ഓണ സദ്യയില്‍ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കിളിമാനൂര്‍ എ.ഇ.ഒ. ഷാജു., സ്‌കൂള്‍ മാനേജര്‍ തോട്ടയ്ക്കാട് ശശി, പ്രഥമാധ്യാപിക ഷീജ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

More Citizen News - Thiruvananthapuram