ഹോട്ടലുകള്‍ അടപ്പിച്ചു
Posted on: 23 Aug 2015
നെയ്യാറ്റിന്‍കര: സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചായ്ക്കോട്ടുകോണത്തെ രണ്ടു ഹോട്ടലുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിപ്പിച്ചു. ശുചിത്വം പാലിക്കാത്തതിനാലാണ് ഹോട്ടലുകള്‍ പൂട്ടിപ്പിച്ചത്.
ധന്യ, മഹാലക്ഷ്മി എന്നീ ഹോട്ടലുകളാണ് പൂട്ടിയത്. പരിശോധന നടത്തിയ മറ്റ് സ്ഥാപനങ്ങള്‍ക്ക് ശുചിത്വം പാലിക്കാന്‍ നോട്ടീസ് നല്കി. പെരുമ്പഴുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മൊയ്തീന്‍കുട്ടി നേതൃത്വം നല്കി.
തൊഴില്‍രഹിത വേതനവിതരണം
നെയ്യാറ്റിന്‍കര: നഗരസഭയിലെ തൊഴില്‍രഹിത വേതനവിതരണം 25,26 തീയതികളില്‍ നടക്കും.
കാരോട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 24, 25, 26 തീയതികളില്‍ നടക്കും.
അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിന്‍കര: ധനുവച്ചപുരം ഗവ. ഐ.ടി.ഐ.യില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
രജിസ്ട്രേഷന് തുടങ്ങി
നെയ്യാറ്റിന്‍കര: മാരായമുട്ടം എഴുത്തച്ഛന് നാഷണല്‍ അക്കാദമിയില്‍ വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് തുടങ്ങി.
ഗ്രാമോത്സവം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡെവലപ്മെന്റ് സൊസൈറ്റി വ്ലൂത്താങ്കര യൂണിറ്റിന്റെ ഗ്രാമോത്സവം ഞായറാഴ്ച നടക്കും. രാവിലെ 9ന് സാബു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.