ബി.ജെ.പി. പരിവര്‍ത്തന പദയാത്ര നടത്തി

Posted on: 23 Aug 2015



നെയ്യാറ്റിന്‍കര: തിരുപുറം പഞ്ചായത്തില്‍ അഴിമതി ഭരണമെന്നാരോപിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബുരാജേന്ദ്രന്റെ നേതൃത്വത്തില്‍ പരിവര്‍ത്തന പദയാത്ര നടത്തി. നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു.
പഴയകടയില്‍ നടന്ന സമാപന സമ്മേളനം ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പാറശ്ശാല ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എരുത്താവൂര്‍ ചന്ദ്രന്‍, അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി.ഹരി, പൂഴിക്കുന്ന് ശ്രീകുമാര്‍, അനില്‍കുമാര്‍, രാജു, പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram