എസ്.ബി.ടി. - ടി.കെ.വി. ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി
Posted on: 23 Aug 2015
തിരുവനന്തപുരം: എസ്.ബി.ടി. സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ്.ബി.ടി. എം.ഡി. ട്രോഫിക്കുവേണ്ടിയുള്ള 31-ാമത് ടി.കെ.വി. മെമ്മോറിയല്‍ ഓള് കേരള ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റിന് തിരുവനന്തപുരത്ത് തുടക്കമായി. എസ്.ബി.ടി. ജനറല്‍ മാനേജര്‍ എ.അരവിന്ദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി.ഷാജി വിശിഷ്ടാതിഥിയായിരുന്നു. എസ്.ബി.ടി.ഇ.യു. ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ, എസ്.ബി.ടി. എസ്.ആര്.സി. ജനറല്‍ സെക്രട്ടറി സയണ്‍ ഡി.ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കുന്ന ടൂര്‍ണമെന്റ് 23ന് സമാപിക്കും.