തെരുവ് വിളക്കുകള്‍ കത്തുന്നില്ല; പൂവാര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇരുട്ടില്‍

Posted on: 23 Aug 2015



പൂവാര്‍: തെരുവ് വിളക്കുകള്‍ മാറ്റാത്തത് കാരണം പൂവാര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇരുട്ടിലായി. ശുലംകുടി, പൂവാര്‍ പോസ്റ്റ് ഓഫീസ് ജങ്ഷന്‍, തെറ്റിക്കാട് ബണ്ട്, പൂവാര്‍ പാലം റോഡ്, പട്ടം ഇടവൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് മാസങ്ങളായി ഇരുട്ടിലായിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കുകളെല്ലാം തകരാറിലാണ്. എന്നിട്ടും മാറ്റി സ്ഥാപിക്കാന്‍ അധിക്യതര്‍ തയ്യാറായിട്ടില്ല.
പൂവാര്‍ പഞ്ചായത്ത് ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിട്ടും മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പ്രധാന പരാതി. പഞ്ചായത്തംഗങ്ങള്‍ മാസങ്ങളോളം നടന്നിട്ടും ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ ജീവനക്കാരെ നിയോഗിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് കെ.എസ്.ഇ.ബി. കാരണമായി പറയുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ പണിചെയ്യാന്‍ പല ജീവനക്കാരും തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്്.
വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായതോടെ സന്ധ്യ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. രാത്രികാലത്ത് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. അതിനാല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് ബസിറങ്ങി യാത്ര ചെയ്യുന്നത്. പൂവാര്‍ പാലം റോഡ് ഇരുട്ടിലായത് ഇവിടെ എത്തുന്ന സഞ്ചാരികളെയും വലയ്ക്കുന്നു. തെരുവ് വിളക്കുകള്‍ കത്താതായതോടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായും പരാതിയുണ്ട്.

More Citizen News - Thiruvananthapuram