എല്‍.ഐ.സി. ഏജന്റുമാര്‍ ധര്‍ണ നടത്തി

Posted on: 23 Aug 2015



തിരുവനന്തപുരം: ഓള്‍ ഇന്ത്യ എല്‍.ഐ.സി. ഏജന്റ്‌സ് ഫെഡറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ഫെഡറേഷന്‍ ദേശീയ സെക്രട്ടറി കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഡിവിഷന്‍ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഭാരവാഹികളായ എ.ആര്‍.സുധീര്‍കുമാര്‍, സതീഷ് കുമാര്‍, ശശിധരന്‍ പിള്ള, സന്തോഷ് കുമാര്‍, മോഹന്‍ദാസ്, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram