ഗ്രാമീണ വിപണനമേള തുടങ്ങി

Posted on: 23 Aug 2015



തിരുവനന്തപുരം: ഐ.ആര്‍.ഡി.പി/എസ്.ജി.എസ്.വൈ. ഗ്രാമീണ വിപണനമേള പാളയം എല്‍.എം.എസ്. വില്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിപണനമേളയുടെ ഉദ്ഘാടനം മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.അന്‍സജിത റസ്സല്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആദ്യവില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
26 വരെ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ മേള ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram