ഓണം ഘോഷയാത്ര

Posted on: 23 Aug 2015



തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 31ന് സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയുടെ നടത്തിപ്പിന് ഘോഷയാത്രാ കമ്മിറ്റിയുടെ യോഗം 24 തിങ്കളാഴ്ച രാവിലെ 10ന് വിനോദസഞ്ചാരവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ചേരും.
ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 25ലേക്ക് നീട്ടി. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നേരിട്ട് കോ-ഓര്‍ഡിനേറ്റര്‍, ഓണം പജന്ററി 2015, ടൂറിസ്റ്റ്‌ െഫസിലിറ്റേഷന്‍ സെന്റര്‍, ഡയറക്ടറേറ്റ് ഓഫ് ടൂറിസം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 33 വിലാസത്തിലോ pageatnry2015@keralatourism.org എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം.

More Citizen News - Thiruvananthapuram