പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും
Posted on: 23 Aug 2015
വെളളറട: പനച്ചമൂട് പാറയില്‍ ശ്രീമുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും, കുംഭാഭിഷേകവും 24ന് തുടങ്ങി 27ന് സമാപിക്കും. 27ന് രാവിലെ എട്ടിനും 9.30നും മധ്യേ ഗോപുരകുംഭാഭിഷേകം, മുത്തുമാരിയമ്മന്‍, ഉപദേവതാ കുംഭാഭിഷേകം, 10.30ന് പൊങ്കാല, വൈകിട്ട് 5.30ന് ഐശ്വര്യപൂജ. ക്ഷേത്രതന്ത്രി കെ.വിജയകുമാര്‍ ജ്യോതി തെളിയിക്കും. പി.ഇന്ദിരാധര്മ്മയ്യന് കാര്‍മികത്വം വഹിക്കും.