അഖിലഭാരത സംസ്‌കൃത സമ്പര്‍ക്ക യജ്ഞം ഇന്ന്‌

Posted on: 23 Aug 2015



തിരുവനന്തപുരം: സംസ്‌കാരത്തിന്റെ കാലികപ്രസക്തി ബോധ്യപ്പെടുത്തികൊണ്ട് ഭാരതമെങ്ങും സംസ്‌കൃതത്തിന്റെ സന്ദേശം എത്തിക്കുന്ന 'ഗൃഹം ഗൃഹം സംസ്‌കൃതം' എന്ന അഖിലഭാരത സംസ്‌കൃത സമ്പര്‍ക്ക യജ്ഞം ഞായറാഴ്ച നടക്കും.
സംസ്‌കൃതത്തിന്റെ ലഘുലേഖയും കൈപുസ്തകവുമായി നൂറോളം സംഘങ്ങള്‍ പതിനായിരത്തോളം ഗൃഹങ്ങള്‍ സന്ദര്‍ശിക്കും. ആഗസ്ത് 29ന് സംസ്‌കൃത ദിനത്തിന്റെ ഭാഗമായി വൈകുന്നേരം 5ന് 'സംസ്‌കൃത സന്ദേശ ഘോഷയാത്ര' പാളയം ഗണപതി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. സപ്തംബര്‍ 2ന് കാലടി ബോധാനന്ദാശ്രമത്തില്‍ സംസ്‌കൃതസമ്മേളനം നടത്തും.

More Citizen News - Thiruvananthapuram