ശുചീന്ദ്രത്തിലെ ചിങ്ങ ഉത്സവത്തിന് കൊടിയേറി

Posted on: 23 Aug 2015



നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണമാലയ ക്ഷേത്രത്തിലെ ചിങ്ങ ഉത്സവത്തിന് ശനിയാഴ്ച കൊടിയേറി. മഹാവിഷ്ണു സന്നിധിയിലെ കൊടിമരത്തില്‍ രാവിലെ 8.30ഓടെ ദേവസ്വം തന്ത്രി മാത്തൂര്‍മഠം ശങ്കരനാരായണരു കൊടിയേറ്റി. പത്ത് ദിവസത്തെ ഉത്സവത്തില്‍ വിശേഷ പൂജകളും അഭിഷേകവും നടക്കും. 30ന് വൈകുന്നേരം 5ന് ശ്രീദേവി, ഭൂദേവി സമതേനായി മഹാവിഷ്ണു തേരില്‍ എഴുന്നള്ളും. 31ന് രാവിലെ 11ന് ആറാട്ട്.
കൊടിയേറ്റ് ചടങ്ങില്‍ കന്യാകുമാരി ദേവസം ജോയിന്റ് കമ്മീഷണര്‍ പൊന്‍. സ്വാമിനാഥന്‍ ഉള്‍പ്പെടെ അധികൃതരും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു.

More Citizen News - Thiruvananthapuram