കലാം അനുസ്മരണം
Posted on: 23 Aug 2015
തിരുവനന്തപുരം: അരുവിയോട് സെന്റ് റീത്താസ് യു.പി. സ്കൂളില്‍ അബ്ദുല്‍ കലാം അനുസ്മരണം നടത്തി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ജീവിത ദര്‍ശന ക്യാമ്പിന് മുഖത്തല ബഥനി റിട്രീറ്റ് സെന്ററിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്കി. കലാം അനുസ്മരണം വാര്‍ഡ് അംഗം ആശാപ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ. ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രതിഭ, സിസ്റ്റര്‍ ജോയല്‍, രഞ്ജന്‍ ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധികളായ അഭിമന്യൂ, മയൂഖ എന്നിവര്‍ സംസാരിച്ചു.