റോള്‍ ബോള്‍ ടൂര്‍ണമെന്റ്
Posted on: 23 Aug 2015
തിരുവനന്തപുരം: അന്താരാഷ്ട്ര റോള്‍ ബോള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് കേരള റോള്ബോള് അസ്സോസിയേഷന് പ്രസിഡന്റ് ജ്യോതി പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന മത്സരങ്ങള്‍ ചൊവ്വാഴ്ച അവസാനിക്കും. പത്രസമ്മേളനത്തില്‍ അഖില്‍, രതീഷ്, ശിവസാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.