പാരിസ്ഥിതികത്തിന് അപേക്ഷിക്കാം
Posted on: 23 Aug 2015
സംസ്ഥാന പരിസ്ഥിതി ബോധവത്കരണ യജ്ഞ പരിപാടിയില്‍ പങ്കാളിയാകാന്‍ സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനങ്ങള്‍ക്ക് ഒറ്റയ്ക്കോ, മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ചോ, 'ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം, സുസ്ഥിര ഭാവിക്ക്' എന്ന പ്രമേയം അടിസ്ഥാനമാക്കി പരിസ്ഥിതി ബോധവല്കരണവും കര്‍മ്മപരിപാടികളും നടപ്പാക്കാന്‍ പദ്ധതിയിലൂടെ ധനസഹായം നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 15. വിശദവിവരങ്ങളും അപേക്ഷാഫോറവും www.envt.kerala.gov.in വെബ്സൈറ്റില്‍.
എം.ടെക്. സ്പോട്ട് അഡ്മിഷന്
പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുള്ള എം.ടെക്. സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് രാവിലെ 10.30ന് മുമ്പായി കോളേജില്‍ ഹാജരാകണം. വെബ്സൈറ്റ്: www.lbsitw.ac.in.
ഡയറ്റ് ലക്ചറര്‍
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ള ഡയറ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ സ്കൂളുകളിലെ എച്ച്.എസ്.എ./പ്രൈമറി അധ്യാപകര്‍/എച്ച്.എസ്.എസ്.ടി./വി.എച്ച്.എസ്.എസ്.ടി. എന്നീ വിഭാഗത്തിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ ഏഴ്, അഞ്ച് മണി. വെബ്സൈറ്റ്: www.education.kerala.gov.in.
േെഫലാഷിപ്പിന് അപേക്ഷിക്കാം
പരിസ്ഥിതിവിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുളള പരിസ്ഥിതി പോഷിണി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന മുഴുവന്‍ സമയ ഗവേഷകവിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് േെഫലാഷിപ്പ് നല്‍കും. വിവരങ്ങള്‍ www.envt.kerala.gov.inല്‍ ലഭിക്കും.
സിദ്ധ-യുനാനി കോഴ്സ് പ്രവേശനം
ബംഗളൂരുവിലുള്ള സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ്. കോഴ്സിലേക്കും തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ കോളേജിലെ ബി.എസ്.എം.എസ്. കോഴ്സിലേക്കും 2015-16 അധ്യയന വര്‍ഷത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍, കേരളത്തിന് സംവരണം ചെയ്തിട്ടുള്ള, (സെന്‍ട്രല്‍ നോമിനേഷന്) സീറ്റുകളിലേക്ക് (സിദ്ധ- ഒന്ന്, യുനാനി-ഒന്ന്) പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും 2015-16-ലെ കേരള എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും ചെയ്തിട്ടുള്ള വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.