കാട്ടാക്കട: പട്ടകുളം വിഘ്നേശ്വര പുരുഷ സ്വയംസഹായസംഘം വാര്‍ഷികം ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.സോമന് അധ്യക്ഷനായിരുന്നു. പരീക്ഷാവിജയികള്‍ക്ക് അവാര്‍ഡും മുതിര്‍ന്നവര്‍ക്കുള്ള വസ്ത്രവും പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനി സോമന് വിതരണം ചെയ്തു. ചികിത്സാസഹായം, പഠനോപകരണം എന്നിവയും വിതരണം ചെയ്തു. വീരണകാവ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ നെല്‍സണ്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.കൃഷ്ണന് നായര്‍ (പ്രസി.), കെ.കെ.അനില്‍കുമാര്‍(സെക്ര.),
എസ്.ആര്.സുഭാഷ് കുമാര്‍ (ഖജാ.).