കാട്ടാക്കട: ഒറ്റശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ ആയിരുന്ന ബാങ്കില്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് വിജയം. കെ.എസ്.സദാശിവന് നായര്‍, സി.കൃഷ്ണപിള്ള, സി.സോമന്, അഭിലാഷ്, കെ.ഗോപി, സന്തോഷ് കുമാര്‍ ,ബിനോ റോയ്, ഗിരീശന്, നസീറ ബീവി, ഷൈനി, പ്രേമലത എന്നിവരാണ് വിജയിച്ചത്. കെ.എസ്.സദാശിവന് നായരെ പ്രസിഡന്റായി തിരഞ്ഞെടുത്തു.