പുസ്തകങ്ങള്‍ കൈമാറി
Posted on: 22 Aug 2015
വെമ്പായം: കന്യാകുളങ്ങര നിഷ-ശ്രീകുമാര്‍ സ്മാരക ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ കൊഞ്ചിറ ഗവ. യു.പി. സ്കൂളിലെ ലൈബ്രറിക്ക് കൈമാറി. 1500ലേറെ പുസ്തകങ്ങളാണ് സ്കൂള്‍ ലൈബ്രറിക്ക് കൈമാറിയത്. നിഷ- ശ്രീകുമാര്‍ സ്മാരക ഗ്രന്ഥശാല സെക്രട്ടറി വൈ.എ. റഷിദ് സ്കൂള്‍ ഹെഡ്മാസ്റ്റര് വി. അജിത്കുമാറിന് പുസ്തകങ്ങള്‍ കൈമാറി. പി.ടി.എ. പ്രസിഡന്റ് എച്ച്.ഷിജി അധ്യക്ഷത വഹിച്ചു. പദ്മനാഭന് നായര്‍, നാഗപ്പന്, പി. സനല്‍കുമാര്‍, ബേബി ഗിരിജ, എം. അമീര്‍, എസ്. അജിതകുമാരി എന്നിവര്‍ സംസാരിച്ചു.