സംവാദം
Posted on: 22 Aug 2015
നെടുമങ്ങാട്: നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നടക്കുന്ന സപ്താഹ വായനയുടെ സമാപനദിനമായ 23ന് രാവിലെ 8 മുതല്‍ സമൂഹ ലക്ഷാര്‍ച്ചന നടത്തുന്നു. തിരുമല മാധവ സ്വാമി ആശ്രമം കാര്യദര്‍ശി ജനാര്ദനന് പിള്ള മുഖ്യകാര്‍മികത്വം വഹിക്കും.
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ തൊഴില്‍രഹിത വേതന വിതരണം 22, 24, 26 തീയതികളില്‍ നടക്കും.
കരകുളം ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം റോള്‍ നമ്പര്‍ 1459-1720 വരെ 22നും, 1721-2000 വരെ 25നും നടക്കും.
വെള്ളനാട് പഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 24, 25, 26 തീയതികളില്‍ നടക്കും.
അരുവിക്കര പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം റോള്‍ നമ്പര്‍ 735-1429 വരെ 22നും, 1430-1823 വരെ 23നും, 1824-1973 വരെ 24നും വിതരണം ചെയ്യും.
നെടുമങ്ങാട്: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി 26ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്തപ്പൂക്കള മത്സരം നടക്കും. കൂടാതെ ഓണപ്പാട്ട്, നാടന്‍പാട്ട്, തിരുവാതിരകളി, എന്നിവയിലും മത്സരങ്ങള്‍ നടക്കും. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. 25 വരെ പേര് നെടുമങ്ങാട് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
നെടുമങ്ങാട്: വേട്ടമ്പള്ളി ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെയും പി.എം.എസ്. ദന്തല്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ 22ന് രാവിലെ 9.30 മുതല്‍ ദന്തല്‍ പരിശോധനാ ക്യാമ്പ് നടത്തും.
നെടുമങ്ങാട്: ലയണ്‍സ് ക്ലബ്ബും ആനാട് രാജീവ് ഗാന്ധി കള്‍ച്ചറല്‍ അസോസിയേഷനും അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 22ന് രാവിലെ 9 മുതല്‍ ആനാട് എല്‍.പി.എസ്സില്‍ നടക്കും.
നെടുമങ്ങാട്: സി.പി.ഐ. ആനാട് ലോക്കല്‍ കമ്മിറ്റി വിലക്കയറ്റത്തിനും അഴിമതിക്കും പഞ്ചായത്ത് ഭരണസ്തംഭനത്തിനും എതിരെ നടത്തിയ കാല്‍നട പ്രചാരണ ജാഥ മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.എ.രജിത്ലാല്‍, വേങ്കവിള സജി, ജയചന്ദ്രന്, എസ്.അന്‍ഷാദ്, എം.ജി.ധനീഷ്, എസ്.റഹിം, സി.ആര്.മധുലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പേരയം: പേരയം നന്മ സാംസ്കാരിക വേദി വാര്‍ഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി 23ന് വൈകീട്ട് 5ന് പേരയം ജങ്ഷനില്‍ യുവജന സംവാദം നടത്തും.